സിയാൽ രാജ്യാന്തര ബിസിനസ് സമ്മിറ്റ്-2026 ന് തുടക്കമായി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ദ്വിദിന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന് തുടക്കമായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ (ഫിക്കി) സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ആമുഖ പ്രഭാഷണം നടത്തി. എയർ കാർഗോ മേഖലയിലെ വിവിധ സാധ്യതൾ ഉൾകൊള്ളിച്ചു കൊണ്ട്  ബിസിനസ്സ് മീറ്റിംഗുകൾ, പാനൽ ഡിസ്‌കഷനുകൾ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്.

ഗ്ലോബൽ ട്രേഡ്, താരിഫ്, എയർ കാർഗോ, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ്, റെഗുലേറ്ററി കംപ്ലയൻസ്, ഇ-കൊമേഴ്‌സ്, കൊറിയർ ഫ്രൈറ്റ് എന്നീ വിഷയങ്ങളിലാണ് പാനൽ ചർച്ചകൾ നടന്നത്. വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖരാണ് ചർച്ചകളിൽ പങ്കെടുത്തത്.

കാർഗോ, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട അമ്പതി ലധികം എക്സിബിഷൻ സ്റ്റാളുകൾ ഇവിടെയുണ്ട്. കാർഗോ ഏജൻസികൾക്കൊപ്പം ബാങ്കുകൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, സിയാൽ ഡ്യൂട്ടി ഫ്രീ, സിയാൽ ഏവിയേഷൻ സർവീസസ്‌ ലിമിറ്റഡ്, കര-കൗശല വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ട്.

സിയാൽ ഇൻക്യുബേഷൻ സെന്റർ മുഖ്യാകർഷണമായി. ആദ്യമായി കയറ്റുമതി – ലോജിസ്റ്റിക്സ് മേഖലയിലേക്ക് കടക്കുന്നവർക്ക് ആവശ്യമായ സഹായവും മാർഗനിർദ്ദേശവും നൽകുകയാണ് സിയാൽ എയർ കാർഗോയുടെ സംരംഭമായ ഇൻക്യൂബേഷൻ സെന്ററിന്റെ ലക്ഷ്യം.