സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഷോപ്പിങ് ഉത്സവം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാല്‍) ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ് ഉത്സവത്തിന് തുടക്കമായി. ഒട്ടേറെ ഓഫറുകളുമായി ‘ജംബോ ജംബൂരി’ ഫെസ്റ്റിവല്‍ ഒക്ടോബർ വരെ നീണ്ടു നില്‍ക്കും.

ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായി സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പര്‍ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് മഹീന്ദ്ര എക്‌സ് യു വി- 400 കാറുകൾ സമ്മാനമായി നല്‍കും.

കൂടാതെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 33% ഇളവും ലഭിക്കും.  സിയാലിന്റെ പ്രീ ഓര്‍ഡര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് 10% അധിക ഇളവും ലഭിക്കും.