സിയാൽ ശൈത്യകാല സമയപ്പട്ടിക: പ്രതിവാരം 1202 സർവ്വീസുകൾ

ബാംഗ്ലൂരിലേക്ക് ആഴ്ച്ചയിൽ 102 പുറപ്പെടലുകൾ
ഗൾഫ്, ക്വാലാലംപൂർ, ബാങ്കോക്ക് കൂടുതൽ സർവ്വീസുകൾ
ലണ്ടൻ സർവീസിന് മാറ്റമില്ല

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകൾക്കായുള്ള ശൈത്യകാല സമയ പട്ടിക പ്രഖ്യാപിച്ചു. 2022 ഒക്ടോബർ 30 മുതൽ 2023 മാർച്ച് 25 വരെയുള്ളതാണിത്. സിയാലിന്റെ ശൈത്യകാല സമയ പട്ടികയിൽ പ്രതിവാരം 1202 സർവ്വീസുകൾ ഇടം പിടിച്ചിട്ടുണ്ട്. നിലവിലുള്ള വേനൽക്കാല ഷെഡ്യൂളിൽ ഇത് 1160 ആയിരുന്നു.

കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്നുമുള്ള ശക്തമായ തിരിച്ചുവരവാണ് സിയാൽ ശൈത്യകാല സമയപട്ടിക സൂചിപ്പിക്കുന്നത് .
ശൈത്യകാല സമയപട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ നിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവ്വീസുകൾ നടത്തും. ഇതിൽ 20 എണ്ണം വിദേശ എയർലൈനുകൾ ആണ്. രാജ്യാന്തര സെക്ടറിൽ 44 സർവ്വീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്സും ആഭ്യന്തര സെക്ടറിൽ 42 സർവ്വീസുമായി ഇൻഡിഗോയും ആണ് മുന്നിൽ. എയർ അറേബ്യ-14, എയർ അറേബ്യ അബുദാബി-7, എയർ ഇന്ത്യ-10, എയർ ഏഷ്യ ബെർഹാദ്-17.

എമിറേറ്റ്‌സ് എയർ-14, ഇത്തിഹാദ് എയർ-7, ഫ്ലൈ ദുബായ്-3, ഗൾഫ് എയർ-7, ജസീറ എയർ-5, കുവൈറ്റ് എയർ – 9, മലിൻഡോ എയർ-7, മലേഷ്യൻ എയർലൈൻസ്-7, ഒമാൻ എയർ-14, ഖത്തർ എയർ-11, സൗദി അറേബ്യൻ-14, സിംഗപ്പൂർ എയർലൈൻസ്-14, സ്‌പൈസ്‌ജെറ്റ്-7, ശ്രീലങ്കൻ-10, തായ് എയർ-5,എന്നിങ്ങനെ ആണ് പ്രമുഖ എയർലൈനുകളുടെ പ്രതിവാര പുറപ്പെടൽ സർവ്വീസുകൾ. ദുബായിലേക്ക് മാത്രം ആഴ്ചയിൽ 44 പുറപ്പെടലുകൾ ഉണ്ടാകും. അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും 30 സർവ്വീസുകളുണ്ട് . ക്വലാലംപൂരിലേക്ക് മാത്രം പ്രതിവാരം 25 സർവ്വീസുകളുണ്ട്. എയർ ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടൻ സർവ്വീസുകൾ തുടരും.

രാജ്യത്തെ 13 നഗരങ്ങളെ ബന്ധപെടുത്തിക്കൊണ്ട് ആഭ്യന്തര മേഖലയിൽ 327 സർവ്വീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിൽ ബാംഗ്ലൂരിലേക്ക് -104 ,ഡൽഹിയിലേക്ക് -56,മുംബൈയിലേക്ക് -42, ഹൈദരാബാദിലേക്ക്- 24, ചെന്നൈയിലേക്ക്- 52 പുറപ്പെടൽ സർവ്വീസുകൾ ഉണ്ടാവും. കൊൽക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവ്വീസുകൾ ഉണ്ടാകും. ഇൻഡിഗോ- 163, എയർ ഇന്ത്യ-28, എയർ ഏഷ്യ-56, ആകാശ എയർ-28, അലയൻസ് എയർ-21, ഗോ എയർ -14, സ്പൈസ്ജെറ്റ്-3, വിസ്താര- 14 എന്നിങ്ങനെയാണ് എയർലൈനുകളുടെ ആഭ്യന്തര പ്രതിവാര പുറപ്പെടൽ സർവ്വീസുകൾ.

യാത്രക്കാരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി എല്ലാ ദിശയിലേക്കും പരമാവധി സർവ്വീസുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ചെയർമാന്റെയും ഡയറക്ടർ ബോർഡിന്റെയും നിർദേശപ്രകാരം ഭാവിയിൽ സർവ്വീസുകൾ വർദ്ധിപ്പിക്കുന്നതിനായുള്ള കരട് രൂപരേഖ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ അന്താരാഷ്ട്ര എയർലൈനുകളെ
കൊണ്ടുവരാനും പുതിയ റൂട്ടുകളിലേക്ക് സർവ്വീസുകൾ നടത്താനും കഴിയുമെന്നാണ് പ്രതീക്ഷ.  നിർമ്മാണം പുരോഗമിക്കുന്ന ജനറൽ ഏവിയേഷൻ ടെർമിനൽ ഈ വർഷം ഉദ്ഘാടനം ചെയ്യും – സുഹാസ് കൂട്ടിച്ചേർത്തു.
കോവിഡ് കാലഘട്ടത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നടപ്പിലാക്കിയ പദ്ധതികൾ 2021-22 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും എയർ ട്രാഫിക് 60.06 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തി. അന്താരാഷ്ട്ര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാൽ നേടിയിട്ടുണ്ട്. Content Highlights: Cochin International Airport Limited (CIAL) announced  winter schedule for the International and domestic sectors.

Leave a Reply

Your email address will not be published. Required fields are marked *