നെഹ്റു ട്രോഫി വള്ളംകളി: ഹരം കൊള്ളിച്ച് ബൈക്ക് സ്റ്റണ്ടിങ്
കാണികളെ ആവേശത്തിലാഴ്ത്തി പള്‍സര്‍ മാനിയ 2.0 യുടെ ബൈക്ക് സ്റ്റണ്ടിങ് പ്രകടനം.12 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബൈക്ക് സ്റ്റണ്ടിങ് കാണാനായി നൂറുകണക്കിന് വാഹനപ്രേമികളും യുവജനങ്ങളുമാണ് തടിച്ചുകൂടിയത്.
സുരക്ഷ സൗകര്യങ്ങളോടെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു പ്രകടനം. പ്രശസ്ത റൈഡേഴ്സ് ടീം ഗോസ്റ് റൈഡേഴ്സാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ബജാജ് പള്‍സര്‍ 200 എന്‍.എസ്, 125 എന്‍.എസ്, എന്‍ 250, എന്‍ 160 എന്നിവയില്‍ അഞ്ചു പേരടങ്ങുന്ന സംഘമാണ് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. അപകടസാധ്യത ഒഴിവാക്കാന്‍ പ്രത്യേകമായി രൂപകല്പന ചെയ്ത ബൈക്കുകളില്‍ വീലി, സ്റ്റോപ്പി, സര്‍ക്യൂട്ട് എന്നിവയാണ് കാഴ്ചവെച്ചത്.