ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ആംബുലൻസ്
ഗുരുവായൂർ ദേവസ്വത്തിലേക്ക് ഒരു ആംബുലൻസ് വാഹനം കൂടി. എറണാകുളം പി.എസ്.എൻ. ട്രസ്റ്റാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്. ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ പി.എസ്.എൻ ട്രസ്റ്റ് ചെയർമാൻ പി.കെ. അനന്തനാരായണനിൽ നിന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി. രവീന്ദ്രൻ തുടങ്ങിയവരും ദേവസ്വം ഉദ്യോഗസ്ഥരും ദേവസ്വം ആശുപത്രി ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി. ടാറ്റാ വിങ്ങറിൻ്റെ ആംബുലൻസാണിത്. 20 ലക്ഷം രൂപ വില വരും. ടാറ്റാ ഹിറ്റാച്ചി, ഐഷർ വാഹനങ്ങളുടെ കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡീലറാണ് പി.എസ്.എൻ.