കൊച്ചിയിൽ നിന്ന് ആകാശ എയർ സർവ്വീസ് തുടങ്ങി

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവ്വീസ് തുടങ്ങി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കൊച്ചി സർവ്വീസ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് ബെംഗളൂരുവിലേക്കുള്ള ആദ്യ ആകാശ എയർ വിമാനം കൊച്ചിയിൽനിന്ന് പറന്നുയർന്നു. 

ഇതോടെ കൊച്ചിയിനിന്നുള്ള പ്രതിവാര ബെംഗളൂരു സർവ്വീസുകളുടെ എണ്ണം 100 ആയി.ശനിയാഴ്ച്ച മുതൽ ബെംഗളൂരു -കൊച്ചി -ബെംഗളൂരു മേഖലയിൽ ആകാശ എയർ പ്രതിദിനം രണ്ട് സർവ്വീസുകൾ നടത്തും.

രാവിലെ 8 .30 ന് ബെംഗളൂരുവിൽ നിന്നുമെത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും.12.30 ന് എത്തുന്ന രണ്ടാം വിമാനം1.10 ന് മടങ്ങി പോകും.

കൊച്ചി കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് ആകാശ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവ്വീസുകളിൽ 28 ഉം കൊച്ചിയിൽ നിന്നുമാണ് .

രാജ്യം ഏറെ കാത്തിരുന്ന ആകാശ എയർ സർവ്വീസിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ കൊച്ചിയെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

ആകാശയുമായുള്ള സഹകരണം സിയാൽ വിലമതിക്കുന്നു. കൊച്ചി -ബെംഗളൂരു മേഖലയിലെ യാത്ര സൗകാര്യം മെച്ചപ്പെടുത്തുന്നതിനും ടിക്കറ്റ് നിരക്ക് കുറയുന്നതിനും ഇത് സഹായകരമാക്കും എന്ന് കരുതുന്നു – സുഹാസ് പറഞ്ഞു .

ആകാശ എയറിന്റെ സർവ്വീസുകൾ യാത്രക്കാർക്ക് ഇടയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതായി ആകാശയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ അയ്യർ പറഞ്ഞു. മിതമായ നിരക്കിൽ ഏറ്റവും മികച്ച സേവനം യാത്രക്കാർക്ക് നൽകാൻ കൊച്ചി -ബെംഗളൂരു സർവ്വീസിലൂടെ ആകാശ എയറിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ. എം. ഷബീർ, ഹെഡ് ഓപ്പറേഷൻസ്, ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Content highlights: Akasa-air-service-started-from-koch

Leave a Reply

Your email address will not be published. Required fields are marked *