ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ ഒഴിവ്
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം ഓഫീസില്‍ വീഡിയോ എഡിറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതിനായി ജുലായ് 21 ന് വാക്ഇന്‍ ഇന്‍റര്‍വ്യൂ നടക്കും. നിയമന രീതി: കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക്. പ്രായ പരിധി : 21- 45 വയസ്സ്.
യോഗ്യത: 1. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ലഭിച്ചിട്ടുള്ള ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വീഡിയോ എഡിറ്റിംഗിലുള്ള ഡിപ്ലോമ പാസ്സായ സർട്ടിഫിക്കറ്റ്.
2. പ്രമുഖ സ്ഥാപനങ്ങളില്‍ വീഡിയോ എഡിറ്റിംഗ് ചെയ്തുള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം നിര്‍ബന്ധം.
3. FCP / Adobe Premiere Protocol & new end software + Protools/any other sound editing software അല്ലെങ്കില്‍ മറ്റ് എഡിറ്റിംഗ് സോഫ്റ്റ് വെയറിലുള്ള ആഴത്തിലുള്ള അറിവ്.
4. സൗണ്ട് എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ
5. C-Dit അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള Post Graduate Diploma in Science and Development Communication (PGDSDC) / Diploma in Digital Media Production (DDMP) സർട്ടിഫിക്കറ്റ്.
ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ 21 ന് രാവിലെ ഒമ്പതു മണി മുതല്‍ 11 മണിവരെ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്.
11 മണിക്ക് ശേഷം ഹാജരാകുന്നവരെ ഇന്‍റര്‍വ്യൂവിന് പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റ് പരിശോധനയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് ഇൻറർവ്യൂവിന് പരിഗണിക്കുക.
സര്‍ട്ടിഫിക്കറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആയവയുടെ പകര്‍പ്പുകളും (ഫോട്ടോ കോപ്പി) ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2318186 എന്ന നമ്പറിൽ ബന്ധപ്പെടുക.