സംസ്ഥാനത്തെ ആദ്യ സൗരോർജ ഇ.വി ചാർജിങ് സ്റ്റേഷൻ കാണിപ്പയ്യൂരിൽ
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ അനര്‍ട്ടും കുന്നംകുളം നഗരസഭയും ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ്ജ ഇ.വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എൽ.എ. നിര്‍വ്വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി യോജിച്ച് അനര്‍ട്ട് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ ചാർജിങ് സ്റ്റേഷനാണ് കാണിപ്പയ്യൂരിലേത്.
160 കെ. ഡബ്ല്യു.യു. ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ അഞ്ച് കെ. ഡബ്ല്യു.യു. പി. സോളാർ പവർ പ്ലാന്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഒരേസമയം അഞ്ച് കാറുകൾക്കും നാല് ടൂവീലർ/ത്രീവീലർ വാഹനങ്ങൾക്കും ഇവിടെ ചാർജ് ചെയ്യാൻ കഴിയും. അപരസഹായമില്ലാതെ തന്നെ charge MOD മൊബൈല്‍ ആപ്പ് വഴി https://www.chargemod.com/ ചാര്‍ജിംഗും പെയ്മെന്റും നിര്‍വ്വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്.
ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യുന്നതിന് നിലവില്‍ 13 രൂപയും ജി.എസ്.ടി. യു.വുമാണ് നിരക്ക്. ഈ പദ്ധതി പ്രകാരം കുന്നംകുളം മുൻസിപ്പാലിറ്റിക്ക് ഇ.വി ചാർജിങ് ചെയ്യുമ്പോൾ ഒരു യൂണിറ്റിന് ഒരു രൂപ നിരക്കിൽ വാടകയായി ലഭിക്കും. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി.