റോബോട്ടിക്  പ്രദർശനവുമായി ഇരുന്നൂറിലേറെ കുട്ടികൾ 

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നായി ഇരുന്നൂറിലേറെ കുട്ടികൾ  സ്വന്തമായി നിർമിച്ച  റോബോട്ടിക് ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  കെ . ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു.  കൈറ്റ് സി.ഇ.ഒ  കെ. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്സ് ടീമംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ് ആനിമേഷനെപ്പറ്റി കുട്ടികളുമായി സംസാരിച്ചു.

ഇന്ത്യ ഗവൺമെന്റിന്റെ വിവിധ അവാർഡുകൾ കരസ്ഥമാക്കിയ ആലപ്പുഴ കേന്ദ്രമാക്കിയ  സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് കമ്പനി  ടെക്ജൻഷ്യ സി.ഇ.ഒ ജോയി സെബാസ്റ്റ്യൻ  കുട്ടികളുമായി സംവദിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ആലപ്പുഴ ഡി.ഇ.ഒ  ശോഭന എം. കെ, കാർമൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് കുട്ടി ജേക്കബ്ബ്, കാർമൽ എൻജിനീയറിങ് കോളേജ് ഡയറക്ടർ റവ. ഫാ. ജസ്റ്റിൻ ആലുക്കൽ, സർവ്വശിക്ഷ അഭിയാൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *