കെ.എസ്.ഇ.ബിക്ക് 138.87 കോടി രൂപയുടെ നാശനഷ്ടം

കേരളത്തിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് 138.87 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും
19513  ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു.

വിതരണ മേഖലയിൽ ഏകദേശം 138 കോടി 87 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു. ഇതിനോടകം  65,75,715  ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായതായി മന്ത്രി അറിയിച്ചു.