കൊച്ചി ഇൻഫോപാർക്കിൽ ഐ.ബി.എം സോഫ്റ്റ് വേര്‍ ലാബ്‌സ്
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഐ. ബി. എം സോഫ്റ്റ് വേര്‍ ഇന്ത്യ ലാബ്‌സ് കൊച്ചി ഇൻഫോപാർക്കിൽ ആരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, വ്യവസായ മന്ത്രി പി.രാജീവ് എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ഐ. ബി. എമ്മിന്റെ സോഫ്റ്റ് വേര്‍ ലാബ്‌സ് വിഭാഗത്തിനായുള്ള ഓഫീസാണ് പുതുതായി ഇൻഫോപാർക്കിൽ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഐ.ബി.എമ്മിന്റെ മുതിർന്ന ഓഫീസറുമായി ചർച്ച നടത്തി.
ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ വി. ഖേൽക്കർ, ഐ.ബി.എം ഇന്ത്യ പ്രോഗ്രാം ഡയറക്ടർ ആൻഡ് ട്രാൻസ്ഫോർമേഷൻ ലീഡ് ഹർപ്രീത് സിങ്, വൈസ് പ്രസിഡന്റ് ഗൗരവ് ശർമ്മ, ഇന്ത്യ ജനറൽ മാനേജർ സന്ദീപ് പാട്ടീൽ, ഡേറ്റ – എഐ ആൻഡ് ഓട്ടോമേഷൻ ജനറൽ മാനേജർ ദിനേശ് നിർമ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദിനേശ് നിർമ്മൽ ഐ .ബി. എമ്മിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് കൈമാറി.