ഐ.ബി.എമ്മിൻ്റെ വിപുലീകരിച്ച ഓഫീസും എ.ഐ സെൻ്ററും തുറന്നു
കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ഐ.ബി.എമ്മിൻ്റെ വിപുലീകരിച്ച ഓഫീസിൻ്റെയും ജെനറേറ്റീവ് എ.ഐ ഇന്നൊവേഷൻ സെൻ്ററിൻ്റെയും ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
ഐ.ബി.എം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ ഐ.ബി.എമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം ഈ സെൻ്റർ സഹായകമാകും.
ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐ.ബി.എം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.