വീടുകളിൽ നിന്ന് ക്ലീൻ കേരള ശേഖരിച്ചത് 21757 കിലോ പ്ലാസ്റ്റിക്ക്

സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ജനുവരിയിൽ ശേഖരിച്ചത് 21757 കിലോ പ്ലാസ്റ്റിക്ക്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് വാതില്‍പ്പടിയായി ശേഖരിച്ച് തരംതിരിച്ച് നല്‍കിയ മാലിന്യത്തിന്റെ അളവ് അടിസ്ഥാനമാക്കി ക്ലീന്‍ കേരള ഇതിൻ്റെ തുക നല്‍കി.

തരംതിരിച്ച പ്ലാസ്റ്റിക്കിന് കിലോയ്ക്ക് ഏഴു മുതല്‍ 21 രൂപ വരെ വില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ക്ലീന്‍ കേരള നല്‍കുന്നുണ്ട്. ക്ലീന്‍ കേരള 108060 കിലോ നിഷ്‌ക്രിയ മാലിന്യം നീക്കം ചെയ്തതായും കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ പറഞ്ഞു. 3425 കിലോ പ്ലാസ്റ്റിക് പൊടിച്ചത് റോഡ് നിര്‍മ്മാണത്തിന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകളിൽ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ് മുഖേന തരംതിരിച്ച് പുനരുപയോഗത്തിനായി സാധ്യമാക്കുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കില്‍ പുനരുപയോഗവും പുന:ചംക്രമണവും സാധ്യമാവാത്തത് നിഷ്‌ക്രിയ പാഴ് വസ്തുക്കളായി ക്ലീന്‍ കേരളയ്ക്ക് കൈമാറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *