തൃശ്ശൂർ എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തൃശ്ശൂർ സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്ക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ഇതിനുള്ള പരീക്ഷ/കൂടിക്കാഴ്ച മാർച്ച് 4 രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in




















