ഡ്രോണുകൾ ഇതാ; ഒരേക്കർ നനയ്ക്കാൻ 25 മിനിറ്റ് 

ആകാശത്തിൽ പറന്ന്  പാടത്ത്‌ നനയും മരുന്ന് തളിയും. ഇതാ ഡ്രോണുകൾ തയ്യാർ. ഒരേക്കർ പാടശേഖരം നനയ്ക്കാൻ 25 മിനിറ്റ് മതി. ഒപ്പം കീടനാശിനിയും തളിക്കാം. ദേഹത്ത് വീഴുമെന്ന പേടിയും വേണ്ട. കാർഷിക വിദ്യയും റോബോട്ടിക്സും മേളിക്കുന്ന സുന്ദര സൃഷ്ടിയാണ് ഈ ഡ്രോണുകൾ.

എറണാകുളം കളമശ്ശേരി കാർഷികോത്സവത്തിലാണ്  ഡ്രോണുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ ഇൻകർ റോബോട്ടിക്സിൻ്റെ പ്രദർശന സ്റ്റാളിലാണിത്. നനയ്ക്കൽ, തളിക്കൽ സംവിധാനങ്ങളുള്ള കാർഷിക ഡ്രോണിന് വില എട്ടു ലക്ഷം രൂപയാണ്.

ഡ്രോണുകൾ മാത്രമല്ല  സെർവിംഗ് റോബോട്ടുകൾ, ഹോളോഗ്രാം ഫാൻ എന്നിവയും പ്രദർശനത്തിലുണ്ട്. ഓട്ടോമാറ്റിക് ചാർജിംഗിൽ പ്രവർത്തിക്കുന്ന സെർവിംഗ് റോബോട്ടുകൾക്ക് നിർദ്ദേശം നൽകിയാൽ മാത്രം മതി വേണ്ടിടത്ത് അവ സാധനങ്ങൾ എത്തിക്കും. മൂന്നു തട്ടുകളുള്ള ഇവയുടെ വില 12 ലക്ഷം രൂപ.

വോ എക്സ്പീരിയൻസ് ലഭ്യമാക്കുന്നതാണ് ഹോളോഗ്രാം ഫാൻ. കണ്ണിൻ്റെ പെഴ്സിസ്റ്റൻസ് ഓഫ് വിഷൻ എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ഇത് പ്രവർത്തിക്കുന്നു. ബ്രാൻഡിംഗിൽ വോ എക്സ്പീരിയൻസ് ഫാനുകൾ സമ്മാനിക്കുന്നു. റോബോ പാർക്ക് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങളും പവിലയനിൽ ലഭ്യം. റോബോട്ടിക്സും ടെക്നോളജിയും അനുഭവവേദ്യമാക്കാൻ റോബോ പാർക്കിനു കഴിയും.

Leave a Reply

Your email address will not be published. Required fields are marked *