കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് 

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ജൂൺ1 : ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് 2 : കണ്ണൂർ, കാസർകോട് 3 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
4: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ  ജില്ലകളിലാണ് മഞ്ഞ അലേർട്ട്.