ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട്
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 25- എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ. 26 – ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, കണ്ണൂർ. 27- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 27 ന് ഇടുക്കി ജില്ലയിൽ മഞ്ഞ അലേർട്ടാണ് പ്രവചിച്ചിരിയ്ക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് (24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ) സമാനമായ മഴ പെയ്യാനും സാധ്യതയുണ്ട്.