കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 21 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 20-10-2021 മുതൽ 21-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
21 വരെ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രത നിർദ്ദേശം
21 ന് ലക്ഷദ്വീപ് തീരങ്ങളിലും, കേരള തീരത്തും കേരള തീരത്തുനിന്നു മാറി കന്യാകുമായി, മാലിദ്വീപ് തീരങ്ങളിലും, ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.