തൊഴിലുറപ്പു പദ്ധതിയിൽ 2000 കുളങ്ങൾ നിർമിക്കുന്നു
ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തില്‍ 2000 കുളങ്ങൾ നിർമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. ആദ്യ ഘട്ടത്തിൽ 1000 കുളങ്ങളുടെ പൂർത്തീകരണവും ഉദ്ഘാടനവും ലോകജല ദിനമായ 22ന് നടക്കും. തദ്ദേശവ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് തിരുവനന്തപുരം വാമനപുരം പഞ്ചായത്തിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
55668 പ്രവൃത്തികളിൽ ഈ വർഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്. ജനസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ, മഴവെള്ള റീചാർജ് സംവിധാനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്നുണ്ട്.