ഖാദി ബോർഡ് തേനീച്ച വളർത്തലിൽ പരിശീലനം നൽകുന്നു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് khadi.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത.30000 രൂപയാണ് ഫീസ്. ഫീൽഡ് ട്രെയിനിങ്ങിന് ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 28. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8089530650.