ആയിരങ്ങളെ ബഹിരാകാശ സഞ്ചാരപഥത്തിലെത്തിച്ച് സുനിതാ വില്യംസ്
ബഹിരാകാശ ജീവിത രഹസ്യങ്ങൾ വീഡിയോയിലൂടെ ആരാധകർക്ക് പകർന്നു നൽകി സുനിതാ വില്യംസ്. കോഴിക്കോട് കടപ്പുറത്തെ കെ.എൽ.എഫ് സദസ് നിറഞ്ഞ് കവിഞ്ഞ് കടപ്പുറത്ത് തിങ്ങി നിറഞ്ഞ ആയിരങ്ങൾ ആ വിവരണത്തിന് കാതോർത്തു. ബഹിരാകാശ യാത്രികയായ സുനിതാ വില്യംസിനോട് അനുഭവങ്ങൾ ചോദിച്ചത് എഴുത്തുകാരനായ മനു എസ്.പിള്ള.
ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങളും പരിശീലനവും സ്പെയിസ് സ്റ്റേഷനിലെ ജീവിതവും ഗവേഷണങ്ങളും അവർ വിവരിച്ചു. സ്പെയിസ് സ്റ്റേഷനിലെ ഉപകരണ ണങ്ങളെല്ലാം പരിചയപ്പെടുത്തി ഒരു ദിവസത്തെ ജീവിതചര്യ വിശദമാക്കി തന്നു. ഒപ്പമുള്ള യാത്രികരുടെ ജീവിതവും അവർ കാട്ടി തന്നു. വീഡിയോ സഹായത്തോടെ ഒരു മണിക്കൂറിലേറെ നീണ്ട വിവരണം ആവേശം നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ കേട്ടത്.
കോഴിക്കോടിൻ്റെ സ്നേഹം ആവോളം ആസ്വദിച്ച അവർ കടപ്പുറത്തെ നടത്തത്തിനിടയിൽ ഐസ് ക്രീം കടയിൽ കയറി കഴിച്ച അപൂർവ്വ മധുരത്തെക്കുറിച്ച് ചോദിച്ചു. കഴിച്ചത് ഫലൂദയാണെന്ന് ഉത്തരം കിട്ടിയതോടെ ആ സന്തോഷം പങ്കുവെച്ചു. നാല് ദിവസം
കോഴിക്കോട് ഉണ്ടായിരുന്ന സുനിത വില്യംസ് മിശികാൽ പള്ളിയും കോം ട്രസ്റ്റ് ഓട് ഫാക്ടറിയും സന്ദർശിച്ച് ആളുകളുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കെ.എൽ.എഫ് വേദിയിൽ മൂന്ന് സെഷനുകളിൽ അവർ പങ്കെടുത്തിരുന്നു.




















