അറവ് മാലിന്യവിമുക്ത സംസ്ഥാനം – ഡോ. മോഹനന്റെ ആശയം

കേരളം ഇന്ത്യയിലെ ആദ്യ അറവു മാലിന്യവിമുക്‌ത സംസ്ഥാനമാകുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചപ്പോൾ യാഥാർത്ഥ്യമായത് കണ്ണൂർ ജില്ലക്കാരനായ ഡോ. പി.വി.മോഹനന്റെ ആശയമാണ്. പ്രതിദിനം 1600 ടൺ കോഴിമാലിന്യവും 900 ടൺ അറവ് കേന്ദ്ര മാലിന്യങ്ങളുമാണ് നമ്മുടെ തോടുകളിലും പുഴകളിലും വലിച്ചെറിയുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ അറവ് മാലിന്യം സംസ്കരിക്കുന്ന റെന്ററിങ്ങ് പ്ലാന്റ് ഡോ. മോഹനന്റെ നേതൃത്വത്തിൽ ആദ്യം സ്ഥാപിച്ചത് പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്. അതിന്റെ വിജയവാർത്ത ഇന്ത്യയിലുടനീളം ചർച്ചയായി. ഇതേ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ

സംരംഭകരെ ഉപയോഗിച്ച് പതിനാറിലധികം പ്ലാന്റുകൾ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്ത് ആരംഭിച്ചു. ഹരിത കേരള മിഷൻ ഈ ആശയത്തെ പ്രാവർത്തികമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സംരംഭകരാകാൻ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻവസ്റ്റേർസ് മീറ്റ് ഹരിത കേരള മിഷൻ സംഘടിപ്പിച്ചു. അതിൽ പങ്കെടുത്ത പലരുമാണ് ഇന്ന് സംസ്ഥാനത്ത് റെന്ററിങ്ങ് പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ മിക്കതിന്റെയും സാങ്കേതിക ഉപദേശകൻ ഡോ. മോഹനനായിരുന്നു. കേരള മാതൃകയുടെ വിജയം തിരിച്ചറിഞ്ഞ് മസൂരിയിലെ ഐ.എ.എസ്സ് പരിശീലന കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചു ഡോ മോഹനനെ വിളിച്ചിരുന്നു. കലക്ടർമാർക്ക് അവരുടെ ജില്ലകളിൽ ഇത് നടപ്പിലാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 

റെന്ററിങ്ങ് പ്ലാന്റുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി  സ്റ്റാന്റേർഡ് ഓപ്പറേഷൻ പ്രൊസീജിയർ മലിനീകരണ നിയന്ത്രണ ബോർഡ് ഡോക്ടർ മോഹനന്റെ സഹായത്തോടെ പുറത്തിറക്കി. അറവ് മാലിന്യം സംസ്കരിക്കുന്നതിന്  ഗവ: പോളിസി ഇല്ലാത്തതിനാൽ മാലിന്യം ശേഖരി ക്കുന്നതിനും സംസ്കരിക്കുന്നതിനും  അംഗീകൃത സംവിധാനമൊരുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കാതെ വന്നു. ഇത് പരിഹരിക്കാനായി ഹരിത കേരള വിഷനും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് പോളിസി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇതിലും ഡോക്ടർ മോഹനൻ അംഗമാണ്. ആധുനിക അറവുശാലകളും അറവു മാലിന്യം സംസ്കരിക്കാൻ റെന്ററിങ്ങ് പ്ലാന്റുകളും സ്ഥാപിക്കുന്നതോടെ സംസ്ഥാനം പൂർണ്ണമായും അറവ് മാലിന്യവിമുക്തമാകും. പുഴ സംരക്ഷണവും

തെരുവുനായ്ക്കളുടെ പെരുപ്പം തടയാനും ഈ പദ്ധതി വഴി സാധിക്കും. റെന്ററിങ്ങ് പ്ലാന്റിൽ നിന്നുള്ള ഉൽപന്നമുപയോഗിച്ച് നായ്ക്കൾക്കുള്ള തീറ്റയും മത്സ്യത്തിനുള്ള തീറ്റയുമാണ് ഉൽപാദിപ്പിക്കുന്നത്. ഇത്തരം രണ്ട് പ്ലാന്റുകൾ സംസ്ഥാനത്ത് കണ്ണൂരും മലപ്പുറത്തും ഉടനാരംഭിക്കും. അറവ് മാലിന്യ സംസ്കരണത്തിലൂടെ 5000 ലധികം പേർക്ക് ഈ മേഖലയിൽ തൊഴിൽ ലഭിക്കും. കേരളത്തിന്റെ വിജയം കണ്ട് ബാംഗ്ലൂർ, മുംബൈ,
റാഞ്ചി തുടങ്ങിയ നഗരസഭകളിൽ നിന്ന് ഡോക്ടരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളും പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടു വന്നു കഴിഞ്ഞു. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ മാലിന്യ പ്രശ്നത്തിനാണ് ഇപ്പോൾ ശ്വാശ്വതമായ പരിഹാരമാകുന്നത്. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരനും ഈ വിജയത്തിൽ പങ്കാളിയായി. ഓരോ ജില്ലയിലേയും അറവ് മാലിന്യത്തിന്റെ കണക്കെടുപ്പ് , അത്രയുംമാലിന്യം

സംസ്കരിക്കുന്നതിന് റെന്റ റിങ്ങ് പ്ലാന്റ് സ്ഥാപിക്കൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ എസ്.ഒ.പി. പ്രകാരമുള്ള പ്രവർത്തനം ഉറപ്പാക്കൽ, കോഴിക്കടകളുടെ ലൈസൻസ് നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, റെന്ററിങ്ങ് പ്ലാന്റുകൾക്ക് തന്നെ കോഴി മാലിന്യം നൽകുന്നുവെന്ന് ഉറപ്പാക്കൽ, അനധികൃത അറവ് മാലിന്യ ശേഖരണം തടയൽ, ഒരു ജില്ലയിലെ മാലിന്യം ആ ജില്ലയിൽ തന്നെ സംസ്കരിക്കൽ , അന്യസംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയൽ തുടങ്ങിയ നിർദ്ദേശങ്ങൾ ഡോ.മോഹനൻ നിർദ്ദേശിച്ചിരുന്നു. മീറ്റ്

ഡോ. പി.വി.മോഹനൻ

പ്രൊഡക്ടസ്‌ ഓഫ് ഇന്ത്യയുടെ എം.ഡി, കേന്ദ്ര ഗവ: ന്റെപരിസ്ഥിതി പഠന കേന്ദ്രം സീനിയർ പ്രൊജക്ട് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന  മോഹനൻ റിട്ടയർ ചെയ്ത ശേഷം സംസ്ഥാനത്ത് ആധുനിക അറവ് ശാലകൾ സ്ഥാപിക്കുന്നതിന് സാങ്കേതിക നേതൃത്വം നൽകി വരുന്നു. സർവ്വീസിലിരിക്കെ സംസ്ഥാന ഗവ: ന്റെ കർഷകമിത്ര, കർഷക ഭാരതി എന്നീ അവാർഡുകളും രണ്ടു തവണ സദ്സേവനാ പുരസ്കാരവും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *