സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ ശാസ്ത്ര ദിനം ആചരിച്ചു

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) ദേശീയ ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ഥാപനത്തിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എ.ബി.അനിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ വനിതാ ശാസ്ത്രജ്ഞരുടെ സംഭാവനകളെക്കുറിച്ച് അവർ പ്രഭാഷണം നടത്തി.

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് മുഖ്യാതിഥി സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അധ്യക്ഷത വഹിച്ചു. ഡോ. അരുൺ പി.ആർ, ഡോ. അനില അലക്സ് എന്നിവർ സംസാരിച്ചു.