ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വാൽനക്ഷത്ര നിരീക്ഷണം

50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന C/2022 E3 (ZTF) എന്ന വാൽനക്ഷത്രത്തെ കാണാൻ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സൗകര്യം ഏർപ്പെടുത്തി. വാൽനക്ഷത്രത്തെ ഫെബ്രുവരി അഞ്ചു വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് ഏഴു മുതൽ 10 നിരീക്ഷിക്കുന്നതിനുള്ള സൗകര്യം തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ലഭ്യമാണ്.

ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 20 രൂപ. വിദ്യാർഥികൾക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്കും 15 രൂപ. വിശദവിവരങ്ങൾക്കും ബുക്കിംഗിനും 7012699957, 9744560026, 0471-2306024 എന്നീ നമ്പരുകളിലോ, ksstmtvm@gmail.com എന്ന ഇമെയിൽ മുഖേനയോ ബന്ധപ്പെടാം. ഈ ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ 8 വരെ മ്യൂസിക്കൽ ഫൗണ്ടനും ലേസർ പ്രദർശനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *