ന്യൂനമർദ്ദം: കേരളത്തിൽ ഏഴ് ദിവസം മഴയ്ക്ക്‌ സാധ്യത

ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ വ്യാഴാഴ്ച മുതല്‍ ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌ മുകളിൽ തീവ്രന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. വടക്ക് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദത്തിന് വെള്ളിയാഴ്ചയോടെ ശക്തി കുറയാൻ സാധ്യതയുണ്ട്.

കർണാടക മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദപാത്തി ചുരുങ്ങി. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24  മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *