കാലവർഷം മെയ് 25നകം എത്തിച്ചേരാൻ സാധ്യത

മെയ് 25നകം കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ  കർണാടക തീരത്തിന്  മുകളിലായി  മെയ് 21 ഓടെ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22  ഓടെ  ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ  സഞ്ചരിച്ച്  വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മെയ് 20ന്  ഒറ്റപ്പെട്ട അതിതീവ്ര  മഴയ്ക്കും മെയ്  20, 21,23,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *