കാലവർഷം വിടവാങ്ങുന്നു; തുലാവർഷം തെക്കേ ഇന്ത്യയിലേക്ക്

നാലു ദിവസത്തിനകം ഇന്ത്യയിൽ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 ന് അതി ശക്തമായ മഴയ്ക്കും13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുനമർദ്ദം  സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 12 മണിക്കൂറിനുള്ളിൽ  മധ്യ അറബികടലിൽ തീവ്ര ന്യുനമർദ്ദമായി) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

വടക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ  മധ്യ ഭാഗത്ത് ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ച് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *