കേരളത്തിൽ കാലവർഷം എത്തി; ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മെയ് 24 ന് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും എട്ട് ദിവസം മുമ്പ് എത്തിയ കാലവർഷം 2009 ന് ശേഷം ഏറ്റവും നേരത്തെ എത്തുന്ന കാലവർഷമാണ്.1990ൽ മെയ്‌19ന് ആണ് കാലവർഷം എത്തിയത്.

മധ്യ കിഴക്കൻ അറബിക്കടലിലെ  തീവ്ര ന്യൂനമർദ്ദം കൊങ്കൺ  തീരത്തിന് മുകളിൽ രത്നഗിരിക്ക് സമീപം കരയിൽ  പ്രവേശിക്കാൻ സാധ്യതയുണ്ട്. മെയ് 27 ഓടെ  മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി  മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ്  24 മുതൽ 26 വരെയുള്ള തീയതികളിൽ  ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും മെയ് 24 മുതൽ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്കും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *