അതിതീവ്ര ന്യൂന മർദ്ദം: കേരളത്തിൽ മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തീവ്രന്യൂന മർദ്ദം ശക്തി പ്രാപിച്ചു. 6, 7, 8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശ്രീലങ്കയ്ക്ക് 310 കിലോമീറ്റർ വടക്ക് കിഴക്കായും നാഗപ്പട്ടണത്തിന് ( തമിഴ്നാട് ) 300 km കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യിൽ നിന്ന് 320
കിലോമീറ്റ് കിഴക്ക് – തെക്ക് കിഴക്കായും ചെന്നൈ ( തമിഴ്നാട് ) യിൽ നിന്ന് 390 കിലോമീറ്റർ തെക്ക് – തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.
മാർച്ച് അഞ്ച് വൈകുന്നേരംവരെ വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രന്യൂന മർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു