ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നു; അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദം ശക്തി കൂടിയന്യൂനമർദ്ദമായി വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയാണ്. ഇത് മെയ്‌ എട്ടോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചുഴിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ്‌ 10 ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് എത്തിച്ചേർന്നേക്കും. പിന്നീട് ദിശ മാറി വടക്ക് -വടക്ക് കിഴക്ക് സഞ്ചരിച്ച് ഒഡിഷ തീരത്തിന് സമീപത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് ( Wind discontinuity ) ഉണ്ടാകുന്നതിനാൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *