ന്യൂനമർദ്ദം: കേരളത്തിൽ അഞ്ചു ദിവസം മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നു. ശനിയാഴ്ചയോടെ വീണ്ടും പുതിയ ന്യൂന മർദ്ദ സാധ്യതയുണ്ട്. ന്യൂന മർദ്ദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂന മർദ്ദം ശക്തി കൂടിയ ന്യൂന മർദ്ദമായി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തി വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂന മർദ്ദമായി മാറി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 11 ന് രാവിലെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബർ 13 ഓടെ ബംഗാൾ ഉൾക്കടലിൽ തെക്കൻ അന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *