കേരള സയന്‍സ് കോണ്‍ഗ്രസ്സിന് എക്സ്പോയോടെ തുടക്കം
മുപ്പത്തിയേഴാമത് കേരള സയന്‍സ് കോണ്‍ഗ്രസ് തൃശ്ശൂർകാർഷിക സർവ്വകലാശാലയിൽ തുടങ്ങി. ഫെബ്രുവരി 10 വരെയാണ് സയന്‍സ് കോണ്‍ഗ്രസ്സ്. ഇതിൻ്റെ ഭാഗമായുള്ള സയന്‍സ് എക്സ്പോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.എ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ. സാബു, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സയന്റിസ്റ്റ് ഡോ. പി. ബാലകൃഷ്ണന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. വിനയന്‍ എന്നിവര്‍ സംസാരിച്ചു.
സയന്‍സ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 8 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍ അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി കെ. രാജന്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, സയന്‍സ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എം.കെ. ജയരാജ് എന്നിവര്‍ പങ്കെടുക്കും.