ചക്രവാതച്ചുഴി: 20 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാലവർഷം എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിൽ തമിഴ്നാട് തീരത്തും ലക്ഷദ്വീപിന് സമീപവും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിൽ മെയ് 17 മുതൽ 20 വരെ ശക്തമായ/ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Content highlights: imd-predicts-heavy-rain-in-kerala