കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത
കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ  മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും  തെക്കൻ ആൻഡമാൻ കടലിനും മുകളിലായി  സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി മാറി. മെയ് 9 ന് വൈകുന്നേരത്തോടെ  തീവ്ര ന്യുന മർദ്ദമായും  മെയ്‌10 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. മെയ്‌ 12 വരെ  വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ  സഞ്ചരിച്ചതിന് ശേഷം വടക്ക് – വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി  ബംഗ്ലാദേശ് – മ്യാന്മാർ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്                 
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. മെയ് – 9 പത്തനംതിട്ട, ഇടുക്കി, വയനാട്  10- പത്തനംതിട്ട, ഇടുക്കി 11- പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *