കേരളത്തിൽ അഞ്ചു വരെ ശക്തമായ മഴയ്ക്ക്‌ സാധ്യത

കേരളത്തിൽ ഓഗസ്റ്റ് അഞ്ചു വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതി ശക്തമായ (115.6 മില്ലിമീറ്റർ -204.4 മില്ലീമീറ്റർ) മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് നാലു വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും (204 മില്ലീമീറ്ററിൽ കൂടുതൽ) സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതി തീവ്ര മഴ സാധ്യതയുള്ള ജില്ലകൾ : (20 സെൻ്റീ മീറ്ററില്‍
കൂടുതൽ) പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം (ഓഗസ്റ്റ് 2) എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം (ഓഗസ്റ്റ് 3) കണ്ണൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ( ഓഗസ്റ്റ് 4)

ശക്തമായ (7 – 11 സെ.മി. )/ അതി ശക്തമായ മഴ (12 -20 സെ.മി) സാധ്യതയുള്ള ജില്ലകൾ : എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം (ഓഗസ്റ്റ്1) തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം (ഓഗസ്റ്റ് 2) കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, കൊല്ലം, തിരുവനന്തപുരം (ഓഗസ്റ്റ് 3) കാസർകോട്, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട (ഓഗസ്റ്റ് 4)

മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് ഒന്നു മുതൽ 5 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്. 

Leave a Reply

Your email address will not be published. Required fields are marked *