ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴിയുടെ ഭാഗമായി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടിയുണ്ട്.
ജൂൺ 21,22 തീയതികളിൽ കേരളാ തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി ജൂൺ 21,22 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ജൂൺ 18 മുതൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.