ന്യൂനമർദ്ദം: കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത
ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബർ ഒമ്പതോടെ ഇത് ലക്ഷദ്വീപിന് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ ഇടയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ 11 വരെ ശക്തമായ, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.