കേരളത്തിൽ 14 വരെ വ്യാപക മഴയ്ക്ക് സാധ്യത
ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ നവംബർ 11 മുതൽ 14 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് നവംബർ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങും. തുടർന്ന് നവംബർ 12, 13 തീയതികളിൽ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.