ചുഴലിക്കാറ്റ്: ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി  ശക്തി പ്രാപിച്ചു. ബുധനാഴ്ചയോടെ ഇത് ചുഴലിക്കാറ്റായും  വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. ഒക്ടോബർ 24 രാത്രി മുതൽ ഒക്ടോബർ 25 അതിരാവിലെ വരെയുള്ള സമയത്ത് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ഇത് കരയിൽ പ്രവേശിക്കുക.

മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 12മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഒരാഴ്ച  ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ  22, 23  തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *