ചക്രവാത ചുഴി: കേരളത്തിൽ മഴക്ക് സാധ്യത
തെക്കൻ തമിഴ് നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ( cyclonic circulation ) നിലവിൽ ലക്ഷദ്വീപിനു സമീപമാണുള്ളത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഒക്ടോബർ 23-24 തീയതികളിൽ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.
തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉത്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ
ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നാലോടു കൂടിയ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു