ബിപോർജോയ് ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത

ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ദുരന്തം എന്ന് അർത്ഥം വരുന്ന ഈ പേര് നൽകിയത്

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുന മർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ( Biparjoy) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ബുധനാഴ്ച  തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ദുരന്തം എന്ന് അർത്ഥം വരുന്ന ഈ പേര് നൽകിയത്

ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *