ജല പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനം തുടങ്ങി
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.
പൊഫ. കെ.പി സുധീർ (എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ്, കെ. എസ്.സി. എസ്. ടി. ഇ ), ഡോ. മനോജ് പി. സാമുവൽ (എക്സിക്യുട്ടീവ് ഡയറക്ടർ; സി.ഡബ്ല്യു.ആർ.ഡി.എം.), ഡോ.എം.സി ദത്തൻ (മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്), ഡോ. നീലം പട്ടേൽ (സീനിയർ അഡ്വൈസർ, നീതി
ആയോഗ്, ഡൽഹി ), ഡോ. രശ്മി ടി.ആർ, പ്രൊഫ. ഇളങ്കോ എൽ, ഡോ.സി.കെ തങ്കമണി, പ്രൊഫ. ആർ.പി കിംഗ്സിലി ആമ്പ്രോസ്, പ്രൊഫ. കെ.വി ജയകുമാർ, മുഹമ്മദ് റിയാസ് എ, ലോക പ്രശസ്ത ജലശാസ്ത്ര ജ്ഞനായ പ്രൊഫ. വിജയ് പി.സിംഗ് (ടെക്സാസ് എ ആൻ്റ് എം യുനിവേഴ്സിറ്റി, അമേരിക്ക) എന്നിവർ പങ്കെടുത്തു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രൊഫ. വി.പി സിംഗ്, പ്രൊഫ. കെ.പി സുധീർ, പ്രൊഫ.ആർ.പി കിംഗ്സിലി ആബ്രോസ്, പ്രൊഫ. ടാനു ജിൻഡാൽ, പ്രൊഫ. ശിവാനന്ദൻ ആചാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര പ്രതിനിധികളുടെ പ്രബന്ധ അവതരണവും നടന്നു. സമ്മേളനം 24 ന് സമാപിക്കും