ബ്രഹ്മപുരം തീയണയ്ക്കൽ അവസാന ഘട്ടത്തിൽ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുള്ള പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ തൊണ്ണൂറു ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം പുരോഗമിക്കുകയാണ്.

മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്ററുകളും മണ്ണുമാന്തികളും ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ 170 അഗ്നിശമന സേനാംഗങ്ങളും  32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും  11 നേവി ഉദ്യോഗസ്ഥരും സിയാലിലെ നാലു പേരും ബി.പി.സി.എല്ലിലെ ആറു പേരും 71 സിവിൽ ഡിഫൻസ് അംഗങ്ങളും  30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും  20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയർ യൂണിറ്റുകളും 32 എസ്കവേറ്റർ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ്  പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *