ഡോ.ബിന്ദു റോയിക്ക്‌ ഗുമന്‍ ദേവി വെര്‍മ സ്മാരക പുരസ്ക്കാരം

കോട്ടയം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രതജ്ഞ ഡോ. ബിന്ദു റോയി മികച്ച വനിതാ ശാസ്രതജ്ഞയ്ക്കുള്ള ഗുമന്‍ ദേവി വെര്‍മ സ്മാരക പുരസ്കാരത്തിന്‌ അര്‍ഹയായി. “ഡിസ്ക്കവറി ഓഫ്‌ കാന്‍ഡിഡേറ്റ്‌ ജീന്‍സ്‌ ഫോര്‍ ഡിസീസ്‌ റെസിസ്റ്റന്‍സ്‌ ആന്റ്‌ ഡിസെക്ഷന്‍ ഓഫ്‌ ദി ജെനറ്റിക്ക്‌ ആര്‍ക്കിറ്റെക്ടര്‍ ഓഫ്‌ ഹോസ്റ്റ്‌ ടോളറന്‍സ്‌ ആസ്‌ റിവീല്‍ഡ്‌ ത്രൂ ജീനോം വൈഡ്‌ അസോസ്സിയേഷന്‍ സ്റ്റഡീസ്‌ ഇന്‍ റബ്ബര്‍” എന്ന പ്രബന്ധാവതരണമാണ്‌ ഡോ. ബിന്ദുവിനെ പുരസ്‌ക്കാരത്തിന്‌ അര്‍ഹയാക്കിയത്‌.

ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ മൈക്കോളജി ആന്റ്‌ പ്ലാന്റ്‌ പതോളജിയുമായി ചേര്‍ന്ന്‌ ഗുജറാത്തിലെ ആനന്ദ്‌ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി നടത്തിയ സിംപോസിയത്തിലായിരുന്നു ഡോ. ബിന്ദുവിന്റെ പ്രബന്ധാവതരണം. അകാലത്തില്‍ അന്തരിച്ച തന്റെ ഭാര്യ ഗുമൻ ദേവി വെര്‍മയുടെ ഓര്‍മ്മയ്ക്കായി പ്രമുഖ പതോളജിസ്റ്റും ഫുഡ്‌ ആന്റ്‌ അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര ഉപദേശകനും ആയിരുന്ന ഡോ. പി.ആര്‍.വെര്‍മ ഏര്‍പ്പെടുത്തിയതാണ്‌ പുരസ്ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *