അഷ്ടമുടി കായല്‍ പുനരുജ്ജീവനം: നിര്‍മ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നു

കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഏപ്രില്‍ 27 ന് വൈകിട്ട് 3.30ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ആശ്രാമം ലിങ്ക് റോഡില്‍ നടത്തുന്ന പരിപാടിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും.

‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സന്ദേശം ഉയര്‍ത്തി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തുടക്കമാകുന്നത്. കടവുകളുടെ ശുചീകരണം, സി.സി.ടി.വി. ക്യാമറ സ്ഥാപിക്കല്‍, ഡ്രഡ്ജിങ്, ഫ്‌ളോട്ടിങ് ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ ഉള്‍പ്പടെ 7.45 കോടി രൂപയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം. മുകേഷ്, പി. എസ്. സുപാല്‍, എം. നൗഷാദ്, സുജിത് വിജയന്‍പിള്ള, പി. സി. വിഷ്ണുനാഥ്, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *