നാലായിരത്തിലധികം ഗാനങ്ങൾ: രാജീവ്‌ ആലുങ്കലിന് കലാ സാഗര പുരസ്‌കാരം

കെടാമംഗലം സദാനന്ദൻ കലാ സാംസ്‌കാരിക വേദിയുടെ 2020 ലെ കലാ സാഗര പുരസ്‌കാരം കവിയും, ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കലിന്. കാൽ നൂറ്റാണ്ടുകാലത്തെ ഗാനരചനാരംഗത്തുള്ള സമഗ്ര സംഭവനകൾക്കാണ് പുരസ്‌കാരം.
250 ൽ ഏറെ നാടകങ്ങൾക്കായി 1000 ത്തിൽപ്പരം ഗാനങ്ങളും 260 ഓഡിയോ ആൽബങ്ങൾക്കായി 2600 ഗാനങ്ങളും 130 ൽപ്പരം സിനിമകൾക്കായി 400 ഗാനങ്ങളുമായി നാലായിരത്തിൽപ്പരം ഗാനങ്ങൾ രാജീവ്‌ ആലുങ്കൽ രചിച്ചിട്ടുണ്ട്.

ഗാന രചനാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സംഗീത നാടകഅക്കാദമി അവാർഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, മൂന്ന് പ്രാവശ്യം സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള രാജീവ്‌ ആലുങ്കൽ ഇപ്പോൾ പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനാണ്. ഏപ്രിലിൽ വടക്കൻ പറവൂരിൽ നടക്കുന്ന കെടാമംഗലം സദാനന്ദൻ അനുസ്മരണ ചടങ്ങിൽ 25000 രൂപയും ഫലകവുമടങ്ങുന്ന കലാസാഗര പുരസ്‌കാരം രാജീവ്‌ ആലുങ്കലിന് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *