പ്രണയത്തിന് നിറക്കൂട്ടു ചാർത്തിയൊഴുകുന്ന ആഭേരി
ജൂൺ 21 ലോക സംഗീത ദിനം
കെ.കെ.മേനോന്‍
ആഗോളതലത്തിൽ 130 രാഷ്ട്രങ്ങളിലെ ആയിരത്തിലധികം നഗരങ്ങളിൽ ലോക സംഗീതദിനം ആഘോഷിക്കപ്പെടുന്നു. സംഗീതത്തെക്കുറിച്ച് കൂടുതൽ അറിവ് പകരാനും വളർന്നുവരുന്ന സംഗീതജ്ഞന്മാരെ പ്രോത്സാഹിപ്പിക്കാനും ഈ ദിനത്തിലെ ആഘോഷങ്ങൾ സഹായകമാകുന്നു.
മനുഷ്യന്റെ എല്ലാ വികാരങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്ക്കരിക്കാൻ സാധിക്കുന്നു. മനസ്സിന് ഏറെ ശാന്തിയും സമാധാനവും പകരുന്ന നല്ല ഗീതത്തെ സംഗീതം എന്നു പറയുന്നു. കേൾക്കാൻ ഇമ്പമേറിയ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ ഉണർത്തി രസിപ്പിക്കുന്ന കലയാണ് സംഗീതം.
രാഗം താളം പദം എന്നിവയെ ആശ്രയിച്ചാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽ പറയുന്നത്. മനുഷ്യ ചരിത്രത്തോളം തന്നെ
പഴക്കമുള്ള സംഗീതം, വിരസത അകറ്റാനും ഉന്മേഷം പകരുവാനുമുള്ള ഒരു കലയായി വികസിച്ചു. മനുഷ്യന്റെ സർഗാത്മകത പ്രകടിപ്പിക്കുവാനുള്ള മാധ്യമമാണ് സംഗീതം.
ഇന്ന് സംഗീതം ഉപയോഗിക്കപ്പെടാത്ത മേഖലകൾ കുറവാണ്. അതുപോലെ സംഗീതം ഒരു കലയിൽ നിന്ന് തുടങ്ങി, ഒരു വൻ വ്യവസായമായി തീർന്നിരിക്കുന്നു. സംഗീതജ്ഞന്മാരുടെ എണ്ണവും എത്രയോ മടങ്ങ് വർദ്ധിച്ചിരിക്കുന്നു.
മനുഷ്യന്റെ കാല്പനിക ഭാവങ്ങൾ സംഗീത രൂപത്തിൽ ജനപ്രിയമാകുന്നത് സിനിമാഗാനങ്ങളിലൂടെയാണ്. ആദ്യകാലങ്ങളിൽ നാടകഗാനങ്ങൾ സജീവമായി എങ്കിലും, സിനിമാഗാനങ്ങളുടെ പ്രചാരത്തിന് മുന്നിൽ നാടകഗാനങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. മലയാള സിനിമ ഗാനങ്ങളുടെ തുടക്കത്തിൽ ഹിന്ദി പാട്ടുകളുടെ ഈണങ്ങൾ കടമെടുത്തായിരുന്നു ഗാനങ്ങൾ തയ്യാറാക്കിയിരുന്നത്.
പിന്നീട് ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകൾ രാഗാധിഷ്ഠിതമായ ഗാനങ്ങൾ ആവിഷ്കരിച്ച് പുതിയ തരംഗം സൃഷ്ടിച്ചു. ഏറ്റവും പ്രചാരത്തിലായ പല ഗാനങ്ങളിലും ആഭേരി, ഹിന്ദോളം, മോഹനം എന്നീ രാഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. ആഭേരി എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന സിനിമാഗാനങ്ങളെ കുറിച്ച് പറയാം.
പ്രണയത്തിന്റെ രാഗമാണ് ആഭേരി. പ്രണയത്തിന് ഏറെ നിറവും പുതിയ ഭാവങ്ങളും പകരാൻ ആഭേരി രാഗത്തിനുള്ള കഴിവ് അപാരമാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടുവാനും മനസ്സിനെ മോഹിപ്പിക്കുന്ന രാഗമാണ് ആഭേരി. വിരഹവും നൊമ്പരവും ആഭേരി രാഗത്തിലൂടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
രാഗം ആഭേരിയാണെങ്കിൽ ആ ഗാനം വളരെ പ്രചാരത്തിൽ ആകുമെന്ന് ഉറപ്പാണ്. ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തിയും രവീന്ദ്രനും ഈ രാഗത്തിൽ ഏറെ ആകൃഷ്ട്ടാരായിരുന്നുവത്രെ. ആഭേരിയിൽ ചിട്ടപ്പെടുത്തിയ ചില സിനിമാഗാനങ്ങൾ ഇവയാണ്. ഓമന കൈയിൽ ഒലിവിലക്കൊമ്പുമായി… ദേവരാജൻ മാസ്റ്റർ, കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി… ദക്ഷിണാമൂർത്തി, സൽക്കലാ ദേവിതൻ… ( ഇന്ദുലേഖ എന്ന ചിത്രത്തിലെ ഈ ഗാനം കലാനിലയം നാടകങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്) ദക്ഷിണാമൂർത്തി, ഹൃദയ സരസ്സിലെ… ദക്ഷിണാമൂർത്തി, സ്വർഗ്ഗഗായികേ…ദേവരാജൻ മാസ്റ്റർ, ഇന്ദ്രവല്ലരിപ്പൂച്ചൂടിവരും… ദേവരാജൻ മാസ്റ്റർ, സുന്ദരി…ദേവരാജൻ മാസ്റ്റർ, കുയിലിന്റെ മണിനാദം… എം കെ അർജുനൻ, ചിത്രശിലാ പാളികൾ…ദക്ഷിണാമൂർത്തി, മകളെ പാതി മലരേ… രവീന്ദ്രൻ, പത്തുവെളുപ്പിന്…രവീന്ദ്രൻ.
ഒട്ടേറെ ഗാനങ്ങൾ സംഗീത സംവിധായകർ ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും ആഭേരി രാഗത്തിലുണ്ട്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ളത് ആലപ്പി രംഗനാഥൻ സംഗീതം നൽകി ഗാനഗന്ധർവ്വൻ ആലപിച്ച സ്വാമി സംഗീതം ആലപിക്കും… എന്ന അയ്യപ്പഭക്തി ഗാനമാണ്. ജയവിജയ ജയൻ സംഗീതം നൽകി ചിത്ര പാടിയ പാടുന്നു ഞാനിന്നു… എന്ന ഗാനവും വളരെ പ്രശസ്തമാണ്.
നിരവധി പ്രശസ്തമായ തമിഴ്, ഹിന്ദി സിനിമാഗാനങ്ങളും ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയവയാണ്. ഹിന്ദുസ്ഥാനിയിൽ ആഭേരി രാഗം അറിയപ്പെടുന്നത് ഭീംപ്ലാസ് എന്നാണ്. മുഹമ്മദ് റാഫി ആലപിച്ച ഖൊയ ഖൊയ ചാന്ദ്…, കിഷോർ കുമാർ പാടിയ ഖിൽത്തെ ഹേ ഗുലി യഹാ.., ലതമങ്കേഷ്‌കര്‍ പാടിയ യെ സിന്ദഗി ഉസി കി ഹെയ്… എന്നീ ഗാനങ്ങൾ ഭീംപ്ലാസ് രാഗത്തിലാണ്.
തമിഴിൽ ആഭേരി രാഗത്തിൽ ആവിഷ്കരിച്ച ഗാനങ്ങളിൽ ചിലത് ഇവയാണ്. പൂമാലയിൽ …ടി.എം.എസ്- സുശീല, ശിങ്കാര വേലനെ ദേവ… ജാനകി, കണ്ണോട് കാൺപതെല്ലാം… നിത്യശ്രീ മഹാദേവൻ, വസന്തകാലകോലങ്ങൾ… ജാനകി.
രണ്ടര പതിറ്റാണ്ടിനു മേൽ സംഗീത ലോകത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച എനിക്ക് അവിസ്മരണീയമായ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1980 ൽ തുടങ്ങിയ സംഗീത യാത്രയിൽ കണ്ടുമുട്ടിയ പല സംഗീതജ്ഞരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെയെല്ലാം വളരെ വിലയേറിയ സംഭാവനകൾ ഞാൻ നന്ദിപൂർവം സ്മരിക്കുന്നു.
നാം ഇന്ന് കേൾക്കുന്ന സംഗീതത്തിന്റെ ആദ്യകാലങ്ങളിലെ യഥാർത്ഥ ശില്പികൾ ആണവർ. സംഗീതത്തിനും സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകി അവർ സൃഷ്ടിച്ച സംഗീതം ഇന്നും നിറവെണ്മയോടെ നിറസൗരഭ്യത്തോടെ സംഗീതാസ്വാദകരുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. ലോകാവസാനം വരെ അവരുടെ ഗാനസൃഷ്ടികൾ ഈ ഭൂമിയിൽ അലയടിച്ചു കൊണ്ടേയിരിക്കും.
(എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മാനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധായകനും എഴുത്തുകാരനുമാണ്. )
ലോകസംഗീത ദിനത്തിനോടാനുബന്ധിച്ചു.. എഴുതിയ ഈ കുറിപ്പ് വളരെ മനോഹരമായി.. ആഭേരി രാഗം പോലെത്തന്നെ KK.. സംഗീതസ്വാദകർക്കും ഗാനങ്ങളുടെ രാഗങ്ങളെ കുറിച്ച് അറിവും നൽകുന്നു ഇത്.. Thankyou KK 🙏
അനുമോദനങ്ങൾക്ക് നന്ദി. ആഭേരിയിൽ ഇനിയും എത്രയോ ഗാനങ്ങൾ ഉണ്ടല്ലോ. ചിലതെടുത്തു പറഞ്ഞു, അത്ര മാത്രം!
മിക്കവാറും മികച്ച സംഗീത സംവിധായകർ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് ആഭേരിയിലാണ്. അത്രക്ക് അതിമനോഹരം ആഭേരി. ഈ അവസരത്തിൽ അങ്ങേയുടെ ലേഖനവും അതിമനോഹരം. ❤️
താറുമാറായ ചിന്തകൾക്കും, നോവുന്ന മനസ്സുകൾക്കും സംഗീതം അമൃത് ഊട്ടുന്നപോലെ, KK യുടെ, സംഗീത ദിനത്തിന്റെ സന്ദേശം മനസ്സിന് കുളിർമയേകിക്കൊണ്ട്, അതി മധുരങ്ങളായി മാറി. 👏🏻👏🏻👌🏻
സംഗീതം ദൈവീകമാണ്, എത്ര അനുഭവിച്ചാലും പിന്നെയും പിന്നെയും ആ അമൃത് നുകരാൻ മനസ്സുകൾ കൊതിക്കും… എത്ര അറിഞ്ഞാലും പിന്നെയും അതിലേറെ ബാക്കി….. ആശംസകൾക്ക് നന്ദി 🙏
Best wishes sir
Thank you!
ഒരിയ്ക്കൽ കൂടി “ആഭേരിയുടെ” മാസ്മരികത ഓർമ്മിപ്പിച്ചു തന്നതിന് ഒരു പാട് സന്തോഷം …. ഈ കലയുടെ ആസ്വാദനം നമ്മുടെ മരണം വരെ കൂടെയുണ്ടാകും … Thanks KK 🎹🎻🎬🎤🎼
ഒരു ഗായകൻ എന്ന നിലക്ക് ഓരോ ഗാനത്തിന്റെയും രാഗഭാവങ്ങളെ കുറിച്ച് ബോധവാനാകുമ്പോൾ, ആലാപനത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നു, അതോടൊപ്പം ആ ഗാനം ശ്രോതാവിന്റെ കൂടെ ഗായകനും ആസ്വദിക്കുന്നു. അപ്പോഴാണ് ആലാപനത്തിൽ പൂർണത വരുന്നത്. സംഗീതം അമരസല്ലാപമാണ്, മണ്ണിന് ദൈവം നൽകിയ വരദാനമാണ്.. അഭിപ്രായങ്ങൾക്ക് നന്ദി..
KK യുടെ സംഗീത ദിന സന്ദേശത്തിന് സംഗീതം പോലെ മാധുര്യം…. 🎼🎼🎼🎼
അഭിനന്ദനങ്ങൾക്ക് നന്ദി. സംഗീതമേ ജീവിതം!🙏🙏🙏
പ്രണയാർദ്രമായ ആഭേരിയിലൂടെ കുറെ നല്ല ഓർമ്മകൾ തന്റെ പ്രിയപ്പെട്ടവർക്കായി സമ്മാനിച്ച കെ കെ മേനോൻ തന്റെ സംഗീത യാത്രയിൽ ലഭിച്ച അനുഭവങ്ങൾ അമൂല്യമായി ഇന്നും ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്നു. ലോകപ്രശസ്തരായ ഒരുപാട് സംഗീതജ്ഞരുടെ കൂടെ ചേർന്നു നിന്നുകൊണ്ട് പ്രശസ്തമായ ഒരുപാട് ഗാനങ്ങൾ സൃഷ്ടിക്കുവാനും ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുവാനും സാധിച്ച കെ കെ മേനോന് ഒരായിരം ആശംസകൾ. അദ്ദേഹത്തിന്റെ സംഗീത സപര്യ ഇനിയും ദീർഘനാൾ തുടരുവാൻ സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു
ആശംസകൾക്കും അനുമോദനങ്ങൾക്കും വളരെ നന്ദി. താങ്കൾ പറഞ്ഞത് ശരിയാണ്. നീണ്ട സംഗീതയാത്രയിലെ അനുഭവങ്ങൾ ഏറെയാണ്. നിരവധി നല്ല ഓർമ്മകൾ, വേർപാടിന്റെ നൊമ്പരങ്ങൾ വേറെയും… 🙏
ആഭേരി ചുവടിലിറങ്ങിയ പാട്ടുകളെല്ലാം പ്രശസ്തി നേടി,തികച്ചും ശരി.songs without outside notes ,like ശിങ്കാരവേലനേ/ കണ്ണോട്കാൺപതെല്ലാം are alltime super hits..Compositional excellenceനും ഇതിൽ നല്ലൊരു റോളുണ്ട്. നകുമോ,ഭജരേ രേ എന്നിങ്ങനെ കീർത്തനങ്ങളുടെ കാര്യം പിന്നെ പറയാനുമില്ല.I have always felt this is a very blessed,lucky Ragam ..Thanks KK,for your vibrant reflections
ആഭേരിയുടെ വേറിട്ട സുഖവും സൗന്ദര്യവും വർണനാതീതമാണ്. നമ്മെ വേറെ ഏതോ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന അഭേരിയുടെ രാഗഭാവങ്ങൾ പകരുന്ന വികാരങ്ങൾ ഏറെയാണ്.
Super 👌👏👏👏
Thank you very much!
മനോഹരമായ കുറിപ്പ്. പ്രശസ്തരായ കലാകാരൻമാരുമായി ഇടപഴകാൻ സാധിച്ചതിൽ താങ്കൾക്ക് അഭിമാനിക്കാം. അഭിനന്ദനങ്ങൾ
ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ട്. അനുമോദനങ്ങൾക്ക് നന്ദി!
Very well written. Informative and gives an insight into the nuances of the musical world. You have a deep understanding and knowledge of music. A true music lover in every sense. May you bloom and be blessed by the Goddess of Muse in the world of letters and music 🎶
Thank you very much for appreciating my write up and the encouraging comments.
A good read and very informative too. It is quite interesting for a layman like me to learn that some favourite songs are composed in this particular raaga. Enjoyed reading the piece that clearly manifests your passion and knowledge in the field of music. Good wishes!
When you know the raga of any song, you start appreciating the composition more if you have some basic knowledge in carnatic/ hindustani music. Thank you for the valuable comments..
It was my pleasure to stumble upon this beautiful piece on world music day. The article is very well articulated and brings out the minute nuances of music. I believe, only someone with a deep knowledge and passion for music would be able to put this feeling into words. All the best for all your future endeavours.
Music is my passion and not just a hobby. Life during my days in music industry was the best in all respects and when i look back i realise how valuable were those days especially my close association with most of the singers, composers, instrumentalists etc. Im glad I’m still pursuing my interests in music in one way or the other. Thank you for the encouraging comments.
അഭേരി രാഗത്തിലുള്ള ഗാനങ്ങളിലൂടെ പ്രണയത്തിന്റെ സംഗീതത്തെക്കുറിച്ചു വളരെ മനോഹരമായി എഴുതിയിരിക്കുന്നു
ഒരു ഗായകൻ എന്ന നിലക്ക് അഭേരിയിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ സുഖവും മനോഹാരിതയും ഭാവവും അറിയാമല്ലോ. എത്ര കേട്ടാലും പിന്നെയും കേൾക്കുവാൻ മനസ്സിനെ മോഹിപ്പിക്കുന്ന ഗാനങ്ങൾ… അനുമോദനങ്ങൾക്ക് നന്ദി!!
സംഗീത ദിനത്തിനെ ആസ്പതമാക്കി എഴുതിയ ഈ വരികൾ വളരെ മനോഹരം. അഭേരി രാഗത്തിനെ കുറിച്ച് ഞങ്ങൾക്ക് അറിവ് പങ്കു വച്ചതിൽ ഒരുപാട് നന്ദി. താങ്കളുടെ സംഗീതത്തോടുള്ള പ്രണയം ഇനിയും ശക്തിപെടേട്ടെ… Your contribution to the music word strengthen manifold. Best wishes!
അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി. സംഗീതം ഒരു മഹാസാഗരമാണ്, അറിയുവാൻ ശ്രമിക്കും തോറും നമ്മളിൽ നിന്നും അകന്നകന്നു പോകുന്നു…കുറച്ചെങ്കിലും മനസ്സിലാക്കുവാൻ സാധിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു… ഗാനഗന്ധർവ്വന്റെ സംഗീതയാത്രയിൽ കുറച്ചു കാലമെങ്കിലും ഒപ്പം നിൽക്കുവാൻ സാധിച്ചത് അതിലേറെ മഹാഭാഗ്യവും… 🙏🙏🙏🙏🙏
Very nice, informative and interesting article about music on international music day. Abheri is my favorite raaga also.As you hv mentioned, songs composed in abheri become very popular and remain in the memories of music lovers for ever. Congrats and best wishes to you in all your future endeavors.
Thank you for the comments and best wishes. Yes, as you have mentioned songs in abheri are very popular and become all time hits.
Very well written about yr musical journey and yr explanation on Abheri Ragam . Your Ability to express the feelings on the Raga is really great. Wishing you the best. May your musical journey bring you more And more happiness and recognition
Very informative article. It’s interesting to read how ragas can invoke distinct emotions in us.
Informative writing on raga ‘Abheri’ understandable even to a layman.
Your passion for music is amazing!