സംഗീത മഴയായി ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപനം

ചെമ്പൈ സംഗീതോത്സവത്തിന് സമാപനം കുറിച്ച് ഗുരുവായൂരിൽ സംഗീത പ്രതിഭകൾ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനം. ചെമ്പൈ സ്വാമികളുടെ ശിഷ്യരും മുതിർന്ന സംഗീതജ്ഞരുമായ ടി.വി.ഗോപാലകൃഷ്ണനും മണ്ണൂർ രാജകുമാരനുണ്ണിയും  നേതൃത്വം നൽകി.

ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് കീർത്തനാലാപനം തുടങ്ങിയത്. തുടർന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ആദിതാളത്തിൽ. പിന്നെ ഗൗള രാഗത്തിൽ ദുഡുകുഗല. തുടർന്ന് ആരഭി രാഗത്തിൽ സാധിൻചെനെ എന്നീ കീർത്തനങ്ങൾ ആലപിച്ചു.

അവസാനമായി  എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗത്തിലുള്ള പ്രശസ്തമായ കീർത്തനമായിരുന്നു. മേൽപ്പത്തൂർ  ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ്  കീർത്തനങ്ങളിൽ ലയിച്ചിരുന്നു. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ  തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേ റിയത്.

പഞ്ചരത്ന കീർത്തനാലാപനം ആസ്വദിക്കാൻ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്.ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ വേദിയിലെത്തി.

വായ്പാട്ടിൽ ഡോ.വാഗീഷ്, പാർവ്വതീപുരം പത്മനാഭ അയ്യർ, അടൂർ സുദർശനൻ, വെച്ചൂർ ശങ്കർ, മൂഴിക്കുളം ഹരികൃഷ്ണൻ, ആനയടി പ്രസാദ്, വെള്ളിനേഴി സുബ്രഹ്മണ്യം, ചങ്ങനാശേരി മാധവൻ നമ്പൂതിരി, ആറ്റുവാശേരി മോഹനൻ പിള്ള, കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ,
വെള്ളിനേഴി സുബ്രഹ്മണ്യൻ, താമരശ്ശേരി ഈശ്വരൻ ഭട്ടതിരി, ഡോ.ഇ. എൻ.സജിത്ത്, ആർ.വി. വിശ്വനാഥൻ, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ, മാതംഗി സത്യമൂർത്തി, ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, പുഷ്പരാമകൃഷ്ണൻ,  ഗുരുവായൂർ ഭാഗ്യലക്ഷ്മി, എസ്. ആനന്ദി, ഗീത. വി, വിജയശ്രീ ഹരിദാസ്, സിതാര കൃഷ്ണമൂർത്തി, ഡോ.എൻ. മിനി, ഡോ.ഭാഗ്യലക്ഷ്മിഎന്നീ സംഗീതജ്ഞർ അണിനിരന്നു.

പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ് അകമ്പടിയേകി. വയലിനിൽ പ്രൊഫ.എസ്.ഈശ്വര വർമ്മ, ചെമ്പൈ വെങ്കിട്ടരാമൻ, നെല്ലായി കെ. വിശ്വനാഥൻ, ആറ്റുകാൽ ബാലസുബ്രഹണ്യം, സുനിത ഹരിശങ്കർ, ഡോ.ബ്രിന്ദ വർമ്മ, നവനീത് ശ്രീനിവാസൻ ഗുരുവായൂർ  നാരായണൻ എന്നിവരും മൃദംഗത്തിൽ പ്രൊഫ.വൈക്കം പി.എസ്.വേണുഗോപാൽ, എൻ.ഹരി, കുഴൽമന്ദം രാമകൃഷ്ണൻ, ആലുവ ഗോപാലകൃഷ്ണൻ, ഇലഞ്ഞിമേൽ സുശീൽ കുമാർ, എളമക്കര അനിൽകുമാർ, രാജഗോപാൽ, ചാലക്കുടി റാം കുമാർ വർമ്മ, മധു പോണ്ടിച്ചേരി, ചങ്ങനാശേരി സതീഷ് കുമാർ, നെയ് വേലി രാമചന്ദ്രന്‍ എന്നിവരും  ഗഞ്ചിറയിൽ ഗജാനന പൈയും പക്കമേളമൊരുക്കി.

ഘടത്തിൽ  തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, ആദിച്ചനെല്ലൂർ അനിൽ കുമാർ, മങ്ങാട് പ്രമോദ്, ആലുവ രാജേഷ് എന്നിവരും, മുഖർ ശംഖിൽ പരവൂർ ഗോപകുമാർ, തിരുനക്കര രതീഷ്, പയ്യന്നൂർ ഗോവിന്ദ പ്രസാദ്, തൊടുപുഴ നടരാജൻ, ചെറുവള്ളി ശ്രീജിത്ത്, താമരക്കുടി രാജശേഖരൻ, ഇടയ്ക്കയിൽ ജ്യോതി ദാസ് ഗുരുവായൂരും ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി.