ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം: 20 വരെ അപേക്ഷിക്കാം
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ഏപ്രിൽ 20 വരെ അപേക്ഷകൾ അയക്കാം. അഷ്ടപദി സംഗീതോത്സവ സബ് കമ്മിറ്റി തീരുമാനപ്രകാരമാണ് തീയതി നീട്ടിയത്.
പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് പങ്കെടുക്കാം. അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞിരിക്കണം. അവയുടെ വിശദവിവരം അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ അഷ്ടപദിയിലെ അറിവും പ്രാഗൽഭ്യവും തെളിയിക്കുന്നതിന് ഗുരുനാഥൻ്റെ സാക്ഷ്യപത്രവും കരുതണം.
സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ സ്വന്തമായി തയ്യാറാക്കിയ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഗുരുനാഥൻ്റെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ P0, തൃശൂർ – 680101 എന്ന വിലാസത്തിൽ നേരിട്ടോ സാധാരണ തപാലിലോ സമർപ്പിക്കാം.
കവറിന് പുറത്ത് അഷ്ടപദി സംഗീതോൽസവം 2022 ൽ പങ്കെടുക്കാനുള്ള അപേക്ഷ എന്ന് എഴുതണം. 20ന് വൈകുന്നേരം അഞ്ചു മണി വരെ അപേക്ഷ സ്വീകരിക്കും.