ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം 30ന് തുടങ്ങും

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 30ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് ദേവസ്വം തെക്കേ നട പ്രത്യേക വേദിയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ. വി.കെ വിജയൻ അധ്യക്ഷത വഹിക്കും. എൻ. കെ അക്ബർ എം. എൽ. എ. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളാകും.

അഷ്ടപദിയിൽ സമഗ്ര സംഭാവന നൽകിയ കലാകാരന് ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി സംഗീതകാരൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് മന്ത്രി ചടങ്ങിൽ സമ്മാനിക്കും. പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.

ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ അധികരിച്ചുള്ള ദേശീയ സെമിനാർ നാലു മണിക്ക് നടക്കും. ഡോ. മുരളീ മാധവൻ, ഡോ.എൻ.പി.ജയകൃഷ്ണൻ, അമ്പലപ്പുഴ വിജയകുമാർ, ഡോ.നീനാ പ്രസാദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.വി.അച്യുതൻ കുട്ടി മോഡറേറ്ററാകും.

മെയ് ഒന്നിന് ഞായറാഴ്ച ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിക്കുന്നതോടെ അഷ്ടപദി സംഗീതോത്സവം ആരംഭിക്കും. 68 കലാകാരന്മാരാണ് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 41 പുരുഷൻമാരും 27 വനിതകളും. വൈകിട്ട് ആറു മുതൽ പ്രശസ്ത അഷ്ടപദി ഗായകർ അവതരിപ്പിക്കുന്ന കച്ചേരിയോടെ സംഗീതോത്സവം സമാപിക്കും.

One thought on “ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം 30ന് തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *